വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചവര്‍ അറസ്റ്റില്‍

വീട് ആക്രമിച്ച് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതികള്‍ അറസ്റ്റില്‍

AKJ IYER| Last Modified ചൊവ്വ, 21 മാര്‍ച്ച് 2017 (14:34 IST)
വീടാക്രമിച്ച് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളല്ലൂര്‍ കരിമ്പാലോട് ലാലു ഭവനില്‍ ലാലീവ് (32), ചൂരോട് പുത്തന്‍ വീട്ടില്‍ അനില്‍ കുമാര്‍ (37) എന്നിവരാണു കിളിമാന്നൂര്‍ പൊലീസ് വലയിലായത്.

കഴിഞ്ഞ പതിനാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെള്ളല്ലൂര്‍ കാട്ടുചന്ത സ്വദേശിയായ നാല്‍പ്പതുകാരിയുടെ വീട്ടില്‍ കടന്നു ചെന്ന പ്രതികള്‍ ഇവരെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും വസ്ത്രങ്ങള്‍ കീറിക്കളയുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായാണ് പൊലീസില്‍ പരാതി ലഭിച്ചത്.

ഇതിനെ തുടര്‍ന്ന് കിളിമാന്നൂര്‍ എസ്.ഐ വി.ബൈജുവും സംഘവുമാണു പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :