അബ്ദുള്ളക്കുട്ടിയുടെ രാജി മുഖ്യമന്ത്രി നിഷേധിച്ചു

കണ്ണൂര്‍| jibin| Last Modified വ്യാഴം, 5 ജൂണ്‍ 2014 (15:43 IST)
സരിത വിഷയത്തില്‍ കുടുങ്ങിയ എപി അബ്ദുള്ളക്കുട്ടി എംഎല്‍എയുടെ രാജിസന്നദ്ധത
മുഖ്യമന്ത്രി നിഷേധിച്ചു. ആരോപണ വിധേയരായവരെ കുറ്റക്കാരായി കാണാന്‍ കഴിയില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ഉമ്മന്‍ചാണ്ടി
വ്യക്തമാക്കി.

എപി അബ്ദുള്ളക്കുട്ടി കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ വെച്ചാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
സരിത വിഷയത്തില്‍ ആരോപണം ശക്തമായതിനാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് അബ്ദുള്ളക്കുട്ടി മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാല്‍ രാജിവെക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൂടിക്കാഴ്ചയില്‍ കണ്ണൂര്‍ ഡിസിസിക്കെതിരെ അബ്ദുള്ളക്കുട്ടി കടുത്ത വിമര്‍ശനം ഉന്നയിച്ചു. ജില്ലാ കോണ്‍ഗ്രസ് നേതൃത്വം തന്നെ മനപ്പൂര്‍വ്വം അകറ്റി നിര്‍ത്തുകയാണെന്ന് അബ്ദുള്ളക്കുട്ടി ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :