aparna shaji|
Last Modified ശനി, 11 ഫെബ്രുവരി 2017 (10:38 IST)
യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന സദാചാര ഗുണ്ടായിസത്തിനെതിരെ സംവിധായകന്‍ ആഷിഖ് അബു രംഗത്ത്. യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്നത് സംഘി ആക്രമണമാണ്. താൻ ഇരകൾക്കൊപ്പമാണെന്നും സംവിധായകൻ വ്യക്തമാക്കുന്നു. തന്റെ ഫെസ്ബുക്ക് പോസ്റ്റിലൂടെയാണ് ആഷിഖ് അബു സംഭവത്തോട് പ്രതികരിച്ചത്.
" ഔട്ട് സൈഡർ " ആയി ക്യാമ്പസിൽ വരുന്ന മറ്റുവിദ്യാർത്ഥികളെ ശത്രുക്കളായും സദാചാരവിരുദ്ധരായും സാമൂഹ്യ വിരുദ്ധരായും ധാർഷ്ട്യം നിറഞ്ഞ മുൻവിധിയോടെ മുദ്രകുത്തി കൂട്ടംചേർന്ന് ആക്രമിക്കുക എന്ന പ്രാകൃത വിളയാട്ടം കാമ്പസുകളിൽ പതിവാണ്. യൂണിവേഴ്സിറ്റി കോളേജിൽ നടന്നത് സംഘി ആക്രമണമാണ്. എസ് എഫ് ഐയുടെ രണ്ട് രൂപ മെംബർ ആണെങ്കിൽപോലും അയാളെ ഇനി നിങ്ങളുടെ കൊടി പിടിപ്പിക്കരുത്. പോലീസ് നട്ടെല്ലോടെ പരാതി സ്വീകരിച്ചു നടപടിയെടുക്കണം. ആഷിഖ് കുറിച്ചു.
യൂണിവേഴ്‌സിറ്റി കോളെജില്‍ നടക്കുന്ന നാടകോത്സവം കാണാനെത്തിയ ജിജേഷ് എന്ന യുവാവിനാണ് വ്യാഴാഴ്ച മര്‍ദനമേറ്റത്. ക്യാംപസില്‍ പഠിക്കുന്ന രണ്ടു വിദ്യാര്‍ഥിനികള്‍ക്കൊപ്പം എത്തിയ ജിജേഷിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വിളിച്ചുകൊണ്ടുപോയി സദാചാര പൊലീസ് ചമഞ്ഞ് മര്‍ദിക്കുക ആയിരുന്നുവെന്നാണ് പരാതി. ഒപ്പമുണ്ടായിരുന്ന സൂര്യഗായത്രി, അസ്മിദ കബീര്‍ എന്നി വിദ്യാര്‍ഥിനികള്‍ക്കും എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റെന്നാണ് ആരോപണം. സംഭവത്തില്‍ യൂണിവേഴ്‌സിറ്റി കോളെജിലെ 13പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.