കൊച്ചി|
aparna shaji|
Last Updated:
വെള്ളി, 10 ഫെബ്രുവരി 2017 (09:51 IST)
സിനിമാപ്രേമികളോട് കഴിഞ്ഞ വർഷത്തെ മികച്ച നടൻ ആരാണെന്ന് ചോദിച്ചാൽ ഒരു സംശയവുമില്ലാതെ അവർ പറയും ''വിനായകൻ''!. പക്ഷേ ഇതുവരെ മികച്ച നടനുള്ള അവാർഡ് വിനായകനെ തേടിയെത്തിയില്ല. കമ്മട്ടിപ്പാടത്തിലെ ഗംഗയ്ക്ക് അവാർഡ് നൽകിയില്ലെങ്കിൽ ജൂറി പിന്നെ ആർക്ക് അവാർഡ് നൽകാൻ എന്ന ചോദ്യത്തിന് ഉത്തരമായി.
ഫേസ്ബുക്കിലെ സിപിസി സിനിമാ അവാർഡുകൾ പ്രഖ്യാപിച്ചു. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകനാണ് മികച്ച നടൻ. കഴിഞ്ഞ വർഷത്തെ മികച്ച സിനിമയായി മഹേഷിന്റെ പ്രതികാരം തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകനുൾപ്പെടെ ആകെ അഞ്ച് പുരസ്കാരങ്ങൾ മഹേഷിന്റെ പ്രതികാരത്തിന് ലഭിച്ചു.
കലിയിലെ അഭിനയത്തിന് സായിപല്ലവിയും അനുരാഗകരിക്കിൻ വെള്ളത്തിലെ അഭിനയത്തിന് രജിഷയും മികച്ച നായിക എന്ന പുരസ്കാരം പങ്കിട്ടു. സഹനടൻ പുരസ്കാരത്തിന് മണികണ്ഠൻ ആചാരിയും സഹനടിയായി രോഹിണിയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകൻ ദിലീഷ് പോത്തൻ, ഇന്ദ്രൻസ് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നേടി. 19ന് എറണാകുളം കൊച്ചിൻ പാലസ് ഹോട്ടലിൽ വച്ചാണ് പുരസ്കാര ദാനം.
ഈ അംഗീകാരത്തെ അഭിനന്ദിച്ച് സംവിധായകൻ ആഷിഖ് വിനായകന്റെ ചിത്രം തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.