തിരുവനന്തപുരം|
Last Modified വെള്ളി, 14 നവംബര്‍ 2014 (18:54 IST)
കേരള തമിഴ്നാട് അതിര്‍ത്തിയിലെ പ്രധാന ചെക്ക് പോസ്റ്റുകളില്‍ ഒന്നായ അമരവിള ചെക്ക് പോസ്റ്റ് വഴി അനധികൃത കോഴിക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് എട്ട് വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ജോയിന്‍റ് കമ്മീഷണര്‍ വീണ എന്‍.മാധവനാണു ഇവരെ സസ്പെന്‍ഡ് ചെയ്തത്. വാണിജ്യ നികുതി ഇന്‍റലിജന്‍സ് വകുപ്പ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണു സസ്പെന്‍ഷന്‍.
ഒക്റ്റോബര്‍ 24നും നവംബര്‍ നാലിനും നടന്ന രണ്ട് വ്യത്യസ്ത കോഴിക്കടത്തുകളുമായി ബന്ധപ്പെട്ടാണു നടപടി. ആദ്യ സംഭവത്തില്‍ സെക്യൂരിറ്റി തുകയും പെനാല്‍റ്റി തുകയും നികുതിയും ഉള്‍പ്പെടെ 1,29,375 രൂപയും രണ്ടാമത്തെതില്‍ 1,04,000 രൂപയും വാണിജ്യ നികുതി ഇന്‍റലിജന്‍സ് സ്വാഡ് പിടിച്ചെടുത്തിരുന്നു.
വാണിജ്യ നിക്കുതി ഇന്‍സ്പെക്ടര്‍മാരായ ജെ.സുകു, അനൂപ് എം.പണിക്കര്‍, ബി.രാജേഷ്, ബി.സബീര്‍, ബി.സബീര്‍ മുഹമ്മദ് എന്നിവരെയും ഓഫീസ് അറ്റന്‍ഡന്‍റ്റുമാരായ റ്റി.അജയകുമാര്‍, പി.എം.ബിനോജ്, സുള്‍ഫിക്കര്‍, അനില്‍ കുമാര്‍ എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍ ലഭിച്ചത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.