Rijisha M.|
Last Modified വെള്ളി, 17 ഓഗസ്റ്റ് 2018 (17:35 IST)
സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്നുമാത്രം മരിച്ചത് ഏഴുപേർ. പാലക്കാട് മൂന്നും, കണ്ണൂരില്‍ രണ്ടും തൃശൂര്‍ ദേശംമംഗലത്ത് ഒരാളും എറണാകുളത്തും പത്തനംതിട്ടയിലും ഓരോരുത്തരുമാണ് ഇന്ന് മരിച്ചത്. ഇതോടെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 174 അയി.
പ്രളയം ഏറ്റവും കൂടുതലായി ബാധിച്ചിരിക്കുന്നത് എറണാകുളം, ഇടുക്കി, പത്തനംതിട്ട, തൃശ്ശൂർ എന്നീ നാല് ജില്ലകളെയാണ് പ്രളയം കൂടുതലായി ബാധിച്ചത്. നിരവധിപേർ പലപ്രദേശങ്ങളിലായി ഇപ്പോഴും കുടുങ്ങിക്കിടക്കുകയാന്. രക്ഷാപ്രവർത്തനം ശക്തമായി തുടരുന്നുണ്ട്.
ഇന്ന് മഴയ്‌ക്ക് നേരിയ ശമനമുണ്ടായത് രക്ഷാപ്രവർത്തനത്തിന് ആശ്വാസകരമായി. ഇടുക്കിയും ചെറുതോണിയും മൂന്നാറും ഒറ്റപ്പെട്ടു. ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു. മലപ്പുറത്ത്
മഴ മാറിനില്‍ക്കുന്നുണ്ടെങ്കിലും പുഴകളില്‍ ജലനിരപ്പ് താഴുന്നില്ല.