സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ 60 വാര്‍ഡുകളെ തപാല്‍ വകുപ്പ് പഞ്ചനക്ഷത്ര വാര്‍ഡുകളായി പ്രഖ്യാപിച്ചു

ശ്രീനു എസ്| Last Modified വ്യാഴം, 21 ജനുവരി 2021 (08:58 IST)
സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ 60 വാര്‍ഡുകളെ തപാല്‍ വകുപ്പ് പഞ്ചനക്ഷത്ര വാര്‍ഡുകളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംമിട്ട എന്നീ ജില്ലകളിലെ 60 വാര്‍ഡുകളെയാണ് പഞ്ചനക്ഷത്ര വാര്‍ഡുകളായി പ്രഖ്യാപിച്ചത്. തപാല്‍ വകുപ്പ്സെക്രട്ടറിപ്രദീപ്ത് കുമാര്‍ ബിസോയ് ആണ് ഇക്കാര്യം അറിയിച്ചത്.

തപാല്‍ വകുപ്പ് നല്‍കുന്ന പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് (പിഒഎസ്ബി), സുകന്യ സമൃദ്ധി യോജന (എസ്എസ് വൈ) / പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് ലിങ്ക്ഡ് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ട്, പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് (പിഎല്‍ഐ) / റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് (ആര്‍പിഎല്‍ഐ), പ്രധാന്‍മന്ത്രി സുരക്ഷ ബിമ യോജന (പിഎംഎസ്ബിവൈ) എന്നീ അഞ്ച് സേവനങ്ങള്‍/പദ്ധതികള്‍ തിരഞ്ഞെടുക്കപ്പെട്ട ഓരോ വാര്‍ഡിലെയും 100 വീടുകളിലെങ്കിലും എത്തിക്കുക എന്നതാണ് പഞ്ചനക്ഷത്ര വാര്‍ഡ് എന്ന ആശയം.

പഞ്ചനക്ഷത്ര വാര്‍ഡ് എന്ന ആശയത്തിനു കീഴില്‍ ഇത്തരത്തിലെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഗ്രാമതലത്തില്‍ ലഭ്യമാക്കുവാനും അവയുടെ വിപണനത്തിനും പ്രചാരണത്തിനുമായി തപാല്‍ വകുപ്പ് പ്രവര്‍ത്തനങ്ങളാരംഭിച്ചു കഴിഞ്ഞു. തപാല്‍ വകുപ്പിന്റെ വിവിധ സേവനങ്ങളും പദ്ധതികളും കേരളത്തിലെ ഓരോ വീടുകളിലും എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനായി തിരുവനന്തപുരം നോര്‍ത്ത് പോസ്റ്റല്‍ ഡിവിഷനിലെ നാവായിക്കുളം ഗ്രാമപഞ്ചായത്തിന്റെ 19-ാം വാര്‍ഡില്‍ (28 മൈല്‍) ആദ്യമായി പഞ്ചനക്ഷത്ര വാര്‍ഡ് എന്ന ആശയം നടപ്പിലാക്കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :