കെഎസ്ആര്‍ടിസിക്ക് 56 കോടിയുടെ സഹായം

തിരുവനന്തപുരം| Last Modified വ്യാഴം, 21 ഓഗസ്റ്റ് 2014 (12:36 IST)
കെഎസ്ആര്‍ടിസിക്ക് ബജറ്റ് വിഹിതമായ 56 കോടി രൂപ സാമ്പത്തിക ധനസഹായം. 300 കോടി വായ്പയെടുക്കാന്‍ സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. അതേസമയം കെഎസ്ആര്‍ടിസി പുനരുദ്ധാരണ പാക്കേജില്‍ അന്തിമ തീരുമാനമായില്ല.

കെഎസ്ആര്‍ടിസിയിലെ അടിയന്തിര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് ബജറ്റ് വിഹിതമായ 56 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ഓണത്തിന് മുന്‍പായി പെന്‍ഷന്‍ കുടിശിക തീര്‍ക്കാന്‍ ഈ തുക ഉപയോഗിക്കും. ധനവകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് ധനസഹായം നല്‍കുന്നതില്‍ വിമുഖത കാണിച്ചിരുന്നത്.
ഓണക്കാല വിപണിയിടപെടല്‍ അടക്കമുള്ള വിഷയങ്ങളും മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :