അഞ്ചുവയസുകാരിയെ കൊണ്ട് സ്കൂട്ടർ ഓടിപ്പിച്ചു; പിതാവിന്റെ ലൈസൻസ് റദ്ദാക്കി

അച്ഛന്റെ ആ അപകട ‘വാത്സ്യ’ത്തിന് പിടിവീണു

അപർണ| Last Modified ചൊവ്വ, 31 ജൂലൈ 2018 (08:19 IST)
ഇടപ്പള്ളിയില്‍ തിരക്കേറിയ നിരത്തില്‍ അഞ്ചുവയസുകാരിയെ കൊണ്ട് സ്കൂട്ടർ ഓടിപ്പിച്ച പിതാവിന്റെ ലൈസൻസ്
മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. പള്ളുരുത്തി സ്വദേശി ഷിബു ഫ്രാന്‍സിനെതിരെയാണ് എറണാകുളം ആര്‍ടിഒയുടെ നടപടി.

ഞായറാഴ്ച ഇടപ്പള്ളി ഭാഗത്തുകൂടി കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്രചെയ്യുമ്പോഴാണ് ഷിബു സ്കൂട്ടറിന്റെ ഹാന്‍ഡില്‍ അഞ്ചുവയസുകാരിയായ മകള്‍ക്കു നിയന്ത്രിക്കാനായി കൈമാറിയത്. ഇതുവഴിപോയ മറ്റൊരു വാഹനത്തിലെ യാത്രക്കാരനാണു ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട മോട്ടോര്‍ വാഹനവകുപ്പ് വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ച് അതു ഷിബുവിന്റേതാണെന്ന് ഉറപ്പിച്ചു. വാഹനമോടിച്ച കുട്ടി യുകെജി വിദ്യാർഥിയാണ്. നേരത്തയും സമാനമായ സംഭവം കൊച്ചിയിൽ അരങ്ങേറിയിട്ടുണ്ട്. 12 വയസിൽ താഴെ പ്രായമുള്ള കുട്ടികളെ ബൈക്കിനു മുന്നിലിരുത്തി യാത്ര ചെയ്യരുതെന്നാണ് നിയമം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :