നെഹ്രുവിന്‍റെ അന്ത്യനിമിഷങ്ങള്‍

നെഹ്രു, ജവഹര്‍ലാല്‍ നെഹ്രു, ശിശുദിനം, ചാച്ചാജി, Nehru, Jawaharlal Nehru, Childrens Day, Chachaji
BIJU| Last Modified ചൊവ്വ, 13 നവം‌ബര്‍ 2018 (19:39 IST)
1964 ജനുവരിയില്‍ ഭുവനേശ്വരത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴാണ് ജവഹര്‍ലാല്‍ നെഹ്രുവിന് രോഗബാധയുണ്ടായത്. ചികിത്സിച്ചെങ്കിലും പൂര്‍ണ്ണാരോഗ്യം തിരിച്ച് കിട്ടിയില്ല. മേയ് മാസത്തില്‍ വീണ്ടും രോഗനില വഷളായി.

നാല് ദിവസത്തെ വിശ്രമത്തിന് ശേഷം മെയ് 26ന് ഡെറാഡൂണില്‍ നിന്നും മടങ്ങിയെത്തിയ നെഹ്റു ഉന്മേഷവാനായിരുന്നു. 27ന് രോഗം മൂര്‍ഛിച്ച് ഉച്ചയ്ക്ക് രണ്ടുമണിയോടെ അദ്ദേഹം അന്തരിച്ചു.

നെഹ്റുവിന്‍റെ അന്ത്യാഭിലാഷം

"എന്‍റെ ചിതാഭസ്മത്തില്‍ നിന്ന് ഒരു പിടി ഗംഗാനദിയില്‍ ഒഴുക്കണം. വലിയൊരു ഭാഗം വിമാനം വഴി ഇന്ത്യയിലെ കൃഷിക്കാര്‍ അധ്വാനിക്കുന്ന വയലുകളില്‍ വിതറണം. അത് ഇന്ത്യയുടെ മണ്ണും പൊടിയുമായി ഒത്തു ചേരട്ടെ''.

നെഹ്റുവിന്‍റെ ആഗ്രഹ പൂര്‍ത്തിക്കായി ജൂണ്‍ 8ന് ചിതാഭസ്മം അലഹാബാദിലെ ത്രിവേണീസംഗമത്തില്‍ ഒഴുക്കി. ജൂണ്‍ 12ന് ഹിമാലയത്തിലും രാജ്യമെങ്ങുമുളള കൃഷിയിടങ്ങളിലും പാടങ്ങളിലും വിമാനം വഴി ചിതാഭസ്മം വിതറി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :