ശബരിമലയില്‍ 35 കോടിയുടെ പദ്ധതി

കൊച്ചി| Last Modified ബുധന്‍, 1 ഒക്‌ടോബര്‍ 2014 (21:13 IST)
മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി 35 കോടി രൂപയുടെ പദ്ധതികള്‍ വരുന്ന തീര്‍ഥാടനകാലത്തിന് മുന്‍പായി പൂര്‍ത്തിയാകുമെന്ന് ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍ കെ ജയകുമാര്‍. 23 കോടി രൂപ ചെലവിട്ടു സ്ഥാപിക്കുന്ന മാലിന്യ ട്രീറ്റ്മെന്റ് പ്ളാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പ്ലാന്റ് പൂര്‍ത്തിയാകുന്നതോടെ കക്കൂസ് മാലിന്യങ്ങള്‍ ട്രീറ്റ് ചെയ്യാതെ പമ്പയില്‍ കലരുന്ന സ്ഥിതി ഒഴിവാകും.

മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി വിഭാവനം ചെയ്ത 13 ക്യൂ കോംപ്ളക്സുകളില്‍ രണ്ടെണ്ണം ഈ സീസണു മുന്‍പു പൂര്‍ത്തിയാക്കും. നിലയ്ക്കലെ പാര്‍ക്കിംഗ് സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന ജോലികളും പൂര്‍ത്തിയായി വരുകയാണ്.
ഒട്ടേറെ വാഹനങ്ങള്‍ക്കു പാര്‍ക്ക് ചെയ്യാനും ഡ്രൈവര്‍മാര്‍ക്കു താമസിക്കാനും സൌകര്യമുള്ള ബേസ് ക്യാംപായി നിലയ്ക്കല്‍ മാറുമെന്ന് അദ്ദേഹം പറഞ്ഞു. ഉന്നതാധികാര സമിതി യോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :