ഓഹരിവിപണിയിൽ 2 കോടിയുടെ നഷ്ടം,അടൂരിൽ യുവാവ് ആത്മഹത്യ ചെയ്തു

അഭിറാം മനോഹർ| Last Modified ചൊവ്വ, 28 ഫെബ്രുവരി 2023 (14:00 IST)
ഓഹരിവിപണിയിൽ വൻ തോതിൽ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി. പത്തനംതിട്ട തൊടുവക്കാട് സ്വദേശി ടെസൻ തോമസ്(32) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് വീട്ടിനുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിൽ വീട്ടുകാരാണ് ടെസനെ കണ്ടെത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഓഹരിവിപണിയിലും ഓൺലൈൻ ഗെയിമുകളിലുമായാണ് ടെസന് പണം നഷ്ടമായത്. ആദ്യം ചെറിയ രീതിയിൽ ഓഹരിവിപണിയിൽ തുടങ്ങിയ ടെസൻ പിന്നീട് വൻതോതിൽ തുക നിക്ഷേപിച്ചു. ഇതിൽ നഷ്ടം നേരിട്ടതോടെ പരിചയക്കാരിൽ നിന്നും കടം വാങ്ങി. കടം കുമിഞ്ഞുകൂടിയതോടെ വീട്ടിലും പ്രശ്നങ്ങൾ ഉണ്ടായി. ഈയടുത്താണ് ടെസൻ വിവാഹം ചെയ്തത്. ഓഹരിവിപണിയിൽ ടെസന് 2 കോടിയുടെ നഷ്ടമുണ്ടായതായാണ് ബന്ധുക്കൾ പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :