സംസ്ഥാനത്തെ ഇന്റര്‍നെറ്റ് കഫേകളില്‍ അശ്ലീല സൈറ്റുകള്‍ കാണുന്നത് നിരോധിക്കാനുള്ള നടപടികള്‍ കേരള പൊലീസ് ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തരവകുപ്പ് സംസ്ഥാനങ്ങള്‍ക്ക് നല്കിയ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി വരുന്നത്. കഫേകളിലൂടെ അശ്ലീല സൈറ്റുകള്‍ സന്ദര്ശിക്കുവര്ക്കെതിരെ കേസെടുക്കാനാണ് നിര്‍ദ്ദേശം.
സൈബര്‍ നിയമപ്രകാരം ഇന്റര്‍നെറ്റ് കഫേകളിലൂടെ അശ്ലീല സൈറ്റുകള്‍ കാണുന്നവര്‍ക്കെതിരെ കേസെടുക്കാനാകും. സംസ്ഥാന പൊലീസ് മേധാവി ഡിജിപി ഇത് സംബന്ധിച്ച കര്‍ശന നിര്‍ദ്ദേശം ജില്ലാ പൊലീസ് മേധാവികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് സൂചന. സംസ്ഥാന പൊലീസിന് കീഴിലെ സൈബര്‍ സെല്ലാണ് നടപടിക്ക് മുന്കയ്യെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍