അനുബന്ധ വാര്‍ത്തകള്‍
- മരട് ഫ്ലാറ്റ് ഇന്ന് വൈകിട്ട് അഞ്ചുമണിക്കുള്ളിൽ ഒഴിയണം; വെള്ളവും വൈദ്യുതിയും ഇന്ന് വിച്ഛേദിക്കും; സാവകാശം നൽകാനാവില്ലെന്ന് നഗരസഭ
- ഒഴിപ്പിക്കൽ നീളും?; ജില്ലാ ഭരണകൂടം നൽകിയത് ഒഴിവില്ലാത്ത അപ്പാർട്ട്മെന്റുകളുടെ പട്ടിക; താമസക്കാര്‍ ഒഴിയേണ്ട അവസാന തീയതി ഒക്ടോബർ 3
- മരടിലെ പുനരധിവാസം: തെറ്റായ സന്ദേശം നല്‍കുമെന്ന് വി എസ്; പുനരധിവാസം സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്ന് പിണറായി
- മരട് ഫ്ലാറ്റ്: താമസക്കാർ പോയിത്തുടങ്ങി; ഒഴിപ്പിക്കൽ നടപടികൾ ഇന്നും തുടരും; ഒക്ടോബർ മൂന്നിനകം ഒഴിയും
- മരട്; ഒഴിഞ്ഞ് പോകാം, കൂടുതൽ സമയം നൽകണം, വൈദ്യുതി ഉടൻ പുനഃസ്ഥാപിക്കണമെന്ന് സർക്കാരിന് ഫ്ലാറ്റ് ഉടമകളുടെ കത്ത്
മരട് ഫ്ലാറ്റ്: സമയപരിധി അവസാനിച്ചു; ഒഴിഞ്ഞത് 243 പേർ; ഒഴിയാനുള്ളത് 83 കുടുംബങ്ങൾ
സാധനങ്ങള്‍ നീക്കുന്നതിന് ഉടമകളെ സഹായിക്കാന്‍ വൊളന്റിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്.
സുപ്രിംകോടതി പൊളിക്കാന്‍ നിര്‍ദ്ദേശിച്ച മരടിലെ ഫ്ളാറ്റുകളില്‍ നിന്നും താമസക്കാര്‍ ഭൂരിഭാഗവും ഒഴിഞ്ഞു. സാധനങ്ങള്‍ നീക്കാന്‍ സാവകാശം ആവശ്യപ്പെട്ടവര്‍ക്ക് അത് അനുവദിക്കും. സാധനങ്ങള്‍ മാറ്റാന്‍ സാവകാശം വലേണമെന്ന് രേഖാമൂലം ആവശ്യപ്പെടുന്നവര്‍ക്കാണ് കൂടുതല്‍ സമയം അനുവദിക്കുക. വെള്ളവും വൈദ്യുതിയും തല്ക്കാലം വിച്ഛേദിക്കില്ല. 243 പേര് നിലവില്‍ ഒഴിഞ്ഞതായി കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. സാധനങ്ങള്‍ നീക്കുന്നതിന് ഉടമകളെ സഹായിക്കാന്‍ വൊളന്റിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്.
42 ഫ്ളാറ്റുകള്‍ പുനരധിവാസത്തിനായി തയ്യാറാക്കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു. ഫ്ളാറ്റുകളിലെ താമസക്കാരെ ഒഴിപ്പിക്കൽ, പുനരധിവാസം, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവയ്ക്കായി ഒരു കോടി രൂപ മരട് നഗരസഭയ്ക്ക് ധനകാര്യവകുപ്പ് അനുവദിച്ചു. ഫ്ളാറ്റുകള്‍ക്ക് സുരക്ഷ നല്‍കാനായി സായുധസേനയുടെ കൂടുതല്‍ പോലീസിനെ മരടില്‍ വിന്യസിപ്പിച്ചിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥരും പോലീസ് സംഘവും സ്ഥലത്തെത്തി ഒഴിഞ്ഞുപോയവരുടെയും അല്ലാത്തവരുടെയും വിവരങ്ങള്‍ പ്രത്യേകം ശേഖരിച്ചു.