മരടിലെ പുനരധിവാസം: തെറ്റായ സന്ദേശം നല്‍കുമെന്ന് വി എസ്; പുനരധിവാസം സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമെന്ന് പിണറായി

വി എസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍, മരട് ഫ്ലാറ്റ്, V S Achyuthanandan, Pinarayi Vijayan, Maradu Flat
തിരുവനന്തപുരം| അഭിലാഷ് മിഥുന്‍| Last Modified തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2019 (21:52 IST)
മരട് ഫ്ലാറ്റുകളിലെ താമസക്കാര്‍ക്ക് സര്‍ക്കാര്‍ പുനരധിവാസം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. എന്നാല്‍ മരട് ഫ്ലാറ്റുകളിലെ താമസക്കാര്‍ക്ക് പുനരധിവാസം നല്‍കേണ്ടത് സര്‍ക്കാരിന്‍റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മരട് ഫ്ലാറ്റുകളിലെ താമസക്കാരുടെ പുനരധിവാസവും നഷ്ടപരിഹാരവും സര്‍ക്കാര്‍ ഏറെ ജാഗ്രതയോടെ ചെയ്യേണ്ട കാര്യമാണെന്നാണ് വി എസ് മുന്നറിയിപ്പ് നല്‍കുന്നത്. ഇത്തരം നിയമലംഘനങ്ങള്‍ സര്‍ക്കാര്‍ തന്നെ ചൂണ്ടിക്കാട്ടിയ നിലയ്ക്ക് പുനരധിവാസവും നഷ്ടപരിഹാരവും ഒരു കീഴ്‌വഴക്കമായി മാറും. പുനരധിവാസം ആവശ്യമുള്ള മറ്റുള്ളവരേക്കാള്‍ സൌകര്യങ്ങളും മുന്‍‌ഗണനയും ഇടതുസര്‍ക്കാര്‍ ഫ്ലാറ്റുടമകള്‍ക്ക് നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും വി എസ് അച്യുതാനന്ദന്‍ പറയുന്നു.

എന്നാല്‍, മരട് ഫ്ലാറ്റുകളിലെ അന്തേവാസികള്‍ക്ക് പുനരധിവാസം നല്‍കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. സുപ്രീം‌കോടതി വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്‍റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. അതുകൊണ്ടുതന്നെ മരട് വിഷയവും മറ്റ് വിഷയങ്ങളുമായി താരതമ്യപ്പെടുത്താന്‍ കഴിയില്ല - വി എസ് പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :