24 മണിക്കൂര്‍ കാത്തിരുന്നെങ്കില്‍ ആര്‍എസ്പിക്ക് സീറ്റ് നല്‍കിയേനെ: പന്ന്യന്‍

തിരുവനന്തപുരം| WEBDUNIA| Last Modified തിങ്കള്‍, 31 മാര്‍ച്ച് 2014 (14:19 IST)
PRO
24 മണിക്കൂര്‍ കാത്തുനിന്നിരുന്നെങ്കില്‍ ആര്‍എസ്പിക്ക് സീറ്റ് നല്‍കുമായിരുന്നുവെന്ന് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.

കൊല്ലത്ത് നിന്ന് എം എ ബേബിയെ പിന്‍വലിക്കാന്‍ ഇടതുമുന്നണിക്ക് മടിയുണ്ടായിരുന്നില്ലെന്നും അദ്ദേഹം മാധ്യങ്ങളോട് പറഞ്ഞു.

സ്വന്തം പാര്‍ട്ടിയുടെ കേരള ഘടകത്തെയാണ് ചന്ദ്രചൂഡന്‍ യുഡിഎഫിന് കൊടുംവിലയ്ക്ക് വിറ്റതെന്നും പന്ന്യന്‍ വിമര്‍ശിച്ചു.

തെരഞ്ഞെടുപ്പില്‍ സീറ്റ് കുറഞ്ഞാല്‍ സര്‍ക്കാര്‍ രാജിവെക്കുമോ എന്ന് വ്യക്തമാക്കണമെന്നും പന്ന്യന്‍ ആവശ്യപ്പെട്ടു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :