തിരുവനന്തപുരത്ത് പാര്‍ട്ടിക്ക് പുറത്തുള്ളയാള്‍ മത്സരിക്കും :എ ബി ബര്‍ദ്ദന്‍

ന്യൂഡല്‍ഹി| WEBDUNIA|
PTI
പാര്‍ട്ടിക്ക് പുറത്തുള്ളവരെയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുണ്ടെന്ന് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദ്ദന്‍.

പൊതുസമ്മതന്‍പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചേക്കുമെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറ‌ഞ്ഞു. വി എസ് അച്യുതാനന്ദനെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് നിര്‍ബന്ധിച്ച് മാറ്റേണ്ടതില്ലെന്നും എപ്പോള്‍ വിരമിക്കണം എന്ന കാര്യം അദ്ദേഹത്തിന്റെ തീരുമാനത്തിന് വിട്ടു കൊടുക്കുകയാണ് വേണ്ടതെന്നും ബര്‍ദ്ദന്‍ പറഞ്ഞു.

വിഎസിനെ ആം ആദ്മിയിലേക്ക് ക്ഷണിച്ച കേജ്‌രിവാളിന് അദ്ദേഹം നല്‍കിയ മറുപടി അഭിമാനകരമാണെന്നും വിഎസ് കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ വിശ്വസിക്കുന്നു എന്നതിനുള്ള തെളിവാണെന്നും ബര്‍ദ്ദന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :