തിരുവനന്തപുരം|
Last Modified തിങ്കള്‍, 1 ഏപ്രില്‍ 2019 (13:35 IST)
സമൂഹമാധ്യമങ്ങളില്‍ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പങ്കുവച്ചവര്‍ പിടിയില്‍. 12 പേരെയാണ് എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്തിൽ നടന്ന ഓപ്പറേഷൻ പി-ഹണ്ടിലൂടെ പൊലീസ് പിടികൂടിയത്.
വാട്‌സ്ആപ്പ്, ടെലഗ്രാം അക്കൗണ്ടുകള്‍ വഴി കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പങ്കുവച്ചവരാണ് പിടിയിലായത്.
ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും നിരവധി നഗ്‍ന ചിത്രങ്ങൾ ഇവർ പ്രചരിപ്പിച്ചിട്ടുണ്ട്. പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ഇവരുടെ വീടുകളിലും ഓഫീസിലുമാണ് പൊലീസ് റെയ്ഡ് നടത്തിയത്.
പിടിയിലായവരുടെ ഫോണിൽ നിന്നും ലാപ് ടോപ്പിൽ നിന്നും ചെറിയ കുട്ടികളുടെ നിരവധി നഗ്‍ന ദൃശ്യങ്ങളും വീഡിയോകളും കണ്ടെടുത്തു. ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന 80ല്‍ അധികം പേരെ പൊലീസ് തിരിച്ചറിഞ്ഞു.
സംസ്ഥാനത്തെ 12 ജില്ലകളിൽ സൈബർ ഡോമിന്റെ നേതൃത്വത്തിൽ ആരംഭിച്ച പരിശോധന തുടരുകയാണ്. ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന 84 പേരെ പൊലീസ് കണ്ടെത്തി. പ്രതികളിൽ നിന്നു ലാപ്ടോപ്, മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു.
പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിക്കുന്നത് തടയുന്നതിനായി സൈബർഡോം ആരംഭിച്ച 'ഓപ്പറേഷൻ പി-ഹണ്ടി'ന്റെ റെയ്‌ഡിലാണ് പ്രതികൾ പിടിയിലായത്. ഇന്റർപോളിന്റെ മുന്നറിയിപ്പിനെ തുടർന്ന് നടത്തിയ റെയ്‌ഡില്‍ ഇതുവരെ 16കേസുകള്‍ രജിസ്റ്റർ ചെയ്‌തു.