'യുഡിഎഫ് ഭരണകാലത്ത് 16,143 സ്ത്രീപീഡനങ്ങള്‍'

തിരുവനന്തപുരം| Last Modified ശനി, 28 ജൂണ്‍ 2014 (16:21 IST)
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറിയ ശേഷം സംസ്ഥാനത്തൊട്ടാകെ 16143 സ്ത്രീ പീഡന കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വെളിപ്പെടുത്തിയതാണിത്.

ഇക്കാലയളവില്‍ സ്ത്രീകള്‍ക്കെതിരേയുള്ള ഈ അക്രമങ്ങളില്‍ 107 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. സ്ത്രീകള്‍ക്കെതിരെ പലവിധത്തിലുമായി ഒട്ടാകെ 41678 കുറ്റകൃത്യങ്ങള്‍ നടന്നപ്പോള്‍ കുട്ടികള്‍ക്കെതിരെ 5147 കുറ്റകൃത്യങ്ങളാണ് നടന്നത്.

സ്ത്രീപീഡന കേസുകളില്‍ 724 പേര്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് 3147 കേസുകളും രജിസ്റ്റര്‍ ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :