അഭിറാം മനോഹർ|
Last Modified ശനി, 31 ഒക്‌ടോബര്‍ 2020 (09:24 IST)
സംസ്ഥാനത്തെ 10 ജില്ലകളിൽ
നിരോധനാജ്ഞ തുടരും. നവംബർ 15 വരെയാണ് നിരോധനാജ്ഞ തുടരുക. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിരോധഞാജ്ഞ തുടരണമോ എന്ന കാര്യത്തിൽ ജില്ലാ കളക്‌ടർമാർക്ക് തീരുമാനമെടുക്കാമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
എറണാകുള,തൃശൂർ,മലപ്പുറം,ആലപ്പുഴ,പത്തനംതിട്ട,കൊല്ലം,കണ്ണൂർ,കോട്ടയം,ഇടുക്കി,ജില്ലകളിൽ 15 ദിവസം കൂടി നിരോധനാഞ തുടരും. അതേസമയം കോഴിക്കോട് ഒരാഴ്‌ച്ച കൂടി നിരോധനാജ്ഞ തുടരുമെന്നും പിന്നാലെ വേണ്ട നടപടികൾ ജനപ്രതിനിധികളുൾപ്പടെയുള്ളവരുമാറ്റി ചർച്ച നടത്തി തീരുമാനിക്കുമെന്നും കളക്‌ടർ പറഞ്ഞു.
അതേസമയം തിരുവനന്തപുരം,പാലക്കാട് ജില്ലകളീൽ നിരോധനാജ്ഞ പ്രഖ്യാപക്ക്കുന്നത് സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകും.