കൊവിഡ് വാക്‌സിൻ വിതരണം: സംസ്ഥാന ജില്ലാസമിതികൾ രൂപികരിക്കണമെന്ന് കേന്ദ്രനിർദേശം

അഭിറാം മനോഹർ| Last Modified വെള്ളി, 30 ഒക്‌ടോബര്‍ 2020 (18:06 IST)
കൊവിഡ് വാക്‌സിൻ വിതരണം സുഗമമാക്കാനായി പ്രത്യേക സമിതികൾ രൂപീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രത്തിന്റെ നിർദേശം. ചീഫ് സെക്രട്ടറി അധ്യക്ഷനായി സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയും അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സംസ്ഥാന കർമസമിതിയും ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ ജില്ലാ സമിതിയും രൂപീകരിക്കാനാണ് നിർദേശം.

ആരോഗ്യരംഗത്തെ മറ്റ് പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ വാക്‌സിൻ വിതരണം നടത്താനും ജനങ്ങളെ ബോധവത്‌കരിക്കാനുമാണ് സമിതികൾ. ഒരു വർഷത്തോളം നീണ്ടുനിൽക്കുന്ന പക്രിയയായിരിക്കും വാക്‌സിൻ വിതരണമെന്നാണ് കണക്കാക്കുന്നത്.

ആരോഗ്യപ്രവർത്തകർ,മറ്റ് രോഗങ്ങൾ ഉള്ളവർ തുടങ്ങി ഘട്ടം ഘട്ടമായായിരിക്കും വാക്‌സിൻ നൽകുക. ഇതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് സംസ്ഥാന ജില്ല തലങ്ങളിൽ സമിതികൾക്ക് രൂപം കൊടുക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചിരിക്കുന്നത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :