12 പുതിയ താലൂക്കുകള്‍ക്ക് അംഗീകാരം

തിരുവനന്തപുരം| WEBDUNIA|
PRO
സംസ്ഥാനത്ത് 12 പുതിയ താലൂക്കുകള്‍ക്ക് അംഗീകാരം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

മഞ്ചേശ്വരം, വെള്ളരിക്കുണ്ട്, ഇരിട്ടി, താമരശ്ശേരി, കൊണ്ടോട്ടി, പട്ടാമ്പി, ചാലക്കുടി, ഇടുക്കി, പത്തനാപുരം, കോന്നി, വര്‍ക്കല, കാട്ടാക്കട എന്നിവടങ്ങളിലായിരിക്കും പുതിയ താലൂക്കുകള്‍ നിലവില്‍ വരുക.

ആഭ്യന്തരവകുപ്പ് സെക്രട്ടറിയായി എല്‍ രാധാകൃഷ്ണനെ നിയമിക്കാന്‍ തീരുമാനമായി. പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നാലു വര്‍ഷമാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :