108 ആംബുലന്‍സിന്റെ പേരില്‍ വന്‍ തട്ടിപ്പെന്ന് വി‌എസ്

തിരുവനന്തപുരം| WEBDUNIA|
PRO
108 ആംബുലന്‍സിന്റെ പേരില്‍ വന്‍ തട്ടിപ്പ് നടക്കുകയാണെന്നും വിശദമായ അന്വേഷണം വേണമെന്നും വി എസ് അച്യുതാനന്ദന്‍. ഷാഫി മേത്തര്‍ കമ്പനി സെക്രട്ടറിയല്ലെന്ന വാദം തെറ്റാണെന്നും കോടി കണക്കിന് രൂപ കമ്പനി തട്ടിയെടുക്കുകയാണെന്നും വിഎസ് ആരോപിച്ചു.

ഇതേക്കുറിച്ച് സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.തട്ടിപ്പില്‍ കേന്ദ്രമന്ത്രിമാരായ വയലാര്‍ രവിയുടെയും പി ചിദംബരത്തിന്റെയും മക്കളുടെ പങ്ക് വ്യക്തമാണെന്നും വി‌എസ് ആരോപിച്ചു.

പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും കമ്പനി സെക്രട്ടറിമാരില്‍ ഒരാളാണെന്നും അതുകൊണ്ടാണ് തട്ടിപ്പ് നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കൂട്ടു നിന്നത്. 108 ആംബുലന്‍സിലെ ജീവനക്കാര്‍ക്ക് വേതനം പോലും ഇതുവരെ കൃത്യമായി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :