ജി കാര്‍ത്തികേയന്‍ കെപിസിസി പ്രസിഡന്റാവാന്‍ സാധ്യത

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മന്ത്രിസഭയിലേക്ക് എത്തുന്നതോടെ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ കെപിസിസി പ്രസിഡന്റാവാന്‍ സാധ്യത. എന്നാല്‍ നിയമസഭാ സമ്മേളനത്തിനുശേഷമായിരിക്കും ഈ മാറ്റം.

ചെന്നിത്തല തത്കാലം കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയില്ല. ബുധനാഴ്ച രാവിലെ 11 മണിക്കാണ് അദ്ദേഹം ആഭ്യന്തരമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക.

വെള്ളിയാഴ്ചയാണ് നിയമസഭാ സമ്മേളം ആരംഭിക്കുന്നത്. സമ്മേളനം ഫെബ്രുവരി 12 വരെ നീളും. ഇതിന് ശേഷമായിരിക്കും കാര്‍ത്തികേയന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് വരിക. വിഡി സതീശന്‍, എന്‍ ശക്തന്‍ എന്നിവരുടെ പേര് സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട് എന്നാണ് വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :