ഒരു കക്ഷി ഒറ്റയ്ക്ക് മത്സരിക്കുക എന്നതു പഴയ സിദ്ധാന്തം: കെഎം മാണി

കോട്ടയം| WEBDUNIA|
PRO
PRO
ഒരു കക്ഷി ഒറ്റയ്ക്ക് മത്സരിക്കുക എന്നതു പഴയ സിദ്ധാന്തമാണെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ എം മാണി. ഒറ്റയ്ക്ക് മത്സരിക്കുമെന്ന മുസ്ലിം ലീഗിന്റെ നിലപാടിനെക്കുറിച്ച് ആരാഞ്ഞപ്പോഴായിരുന്നു മാണിയുടെ പ്രതികരണം. പുതിയ സാഹചര്യത്തില്‍ ബഹുകക്ഷി ഭരണമേ സാധ്യമാകൂ എന്ന് മാണി അഭിപ്രായപ്പെട്ടു. ഒന്നോ രണ്ടോ വിഷയങ്ങളുടെ പേരില്‍ മുന്നണി മാറേണ്ട സാഹചര്യം നിലവില്‍ ഇല്ല. യുഡിഎഫില്‍ തന്നെ ഉറച്ചു നില്‍ക്കും എന്നും മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയില്‍ അപശബ്ദമില്ല എന്ന് പറഞ്ഞ മാണി പാര്‍ട്ടി പ്രവര്‍ത്തകര്‍ എല്‍പി സ്കൂള്‍ വിദ്യാര്‍ഥികളല്ലെന്നും നല്ല വിവരമുള്ളവരാണെന്നും പറഞ്ഞു. പക്ഷേ പാര്‍ട്ടിക്കുളളില്‍ അച്ചടക്കം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് സാമ്പത്തിക പ്രതിസന്ധിയില്ല, സാമ്പത്തിക ബുദ്ധിമുട്ട് മാത്രമാണെന്നും മാണി പറഞ്ഞു. സംസ്ഥാനത്തിന്റെ നികുതിപിരിവ് 16% ആയി കുറഞ്ഞിട്ടുണ്ട്. ആഗോള സാമ്പത്തികമാന്ദ്യവും ഇതിന് കാരണമായി. മദ്യവില്പനയില്‍ നിന്നുള്ള നികുതിവരുമാനം 20% ത്തില്‍ നിന്ന് 12% ആയികുറഞ്ഞതായും മാണി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :