കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗം നവംബര്‍ 11 ന്‌

കോട്ടയം| WEBDUNIA|
PRO
കേരള കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതി യോഗം നവംബര്‍ 11 ന്‌ കോട്ടയത്തു ചേരും. ഉന്നതാധികാരസമിതി കൂടി ജോര്‍ജിന്റെ കാര്യത്തില്‍ തീരുമാനമെടുത്തശേഷം മാത്രം മതി സ്റ്റിയറിങ്‌ കമ്മിറ്റി യോഗം എന്ന ജോസഫ്‌ വിഭാഗത്തിന്റെ ആവശ്യത്തെത്തുടര്‍ന്നാണ്‌ ഉന്നതാധികാര സമിതി ഉടന്‍ ചേരാന്‍ തീരുമാനിച്ചത്‌.

പിസി ജോര്‍ജിനെതിരെ നടപടിയെടുക്കണമെന്നു ജോസഫ്‌ വിഭാഗം കടുത്ത നിലപാട്‌ സ്വീകരിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം ചേരാനിരുന്ന കേരള കോണ്‍ഗ്രസിന്റെ സ്റ്റിയറിങ്‌ കമ്മിറ്റി യോഗം റദ്ദാക്കിയിരുന്നു.

പിസി ജോര്‍ജിന്റെ വിവാദ പ്രസ്‌താവനകള്‍, ലോക്സഭാ സീറ്റ്‌ തുടങ്ങിയവ പ്രധാന ചര്‍ച്ചാ വിഷയങ്ങളാകും. ഉച്ചയ്ക്കു ശേഷം മൂന്നു മണിക്കാകും യോഗം ചേരുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :