അമ്മ വഴക്കുപറഞ്ഞു, വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു!

തൃശൂര്‍‌| Last Modified വെള്ളി, 9 മെയ് 2014 (14:58 IST)
വഴക്കുപറഞ്ഞതില്‍ മനം നൊന്ത് വിദ്യാര്‍ത്ഥിനി ചെയ്തു. മണലൂര്‍ ചിറയത്ത്‌ അത്താണിക്കല്‍ ലാസറിന്‍റെ മകള്‍ ആല്‍വിയ(14) ആണ് മരിച്ചത്‌. ആല്‍വിയയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു.

രാത്രി ഉറങ്ങാന്‍ കിടന്ന ആല്‍വിയയെ രാവിലെ ആറുമണിക്ക് മുറിയില്‍ ചെന്ന് നോക്കിയപ്പോള്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. അമ്മ വഴക്കുപറഞ്ഞതില്‍ മനം നൊന്താണ് ആല്‍‌വിയ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

കാരമുക്ക്‌ എസ്‌എന്‍ജിഎസ്‌ എച്ച്‌ എസ്‌ എസിലെ പത്താംക്ലാസ്‌ വിദ്യാര്‍ഥിനിയാണ് ആല്‍‌വിയ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :