പ്രതിയെ പിടിച്ച ഉടന്‍ പത്രസമ്മേളനം നടത്തുന്നത് തന്റെ രീതിയല്ല, ജിഷയുടെ കൊലപാതക കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങൾ പുറത്ത് വിടാനാവില്ല: ഡി ജി പി ലോക്നാഥ് ബെഹ്റ

ജിഷ വധക്കേസിലെ പ്രതിയെ പിടികൂടിയെങ്കിലും പ്രാഥമികാന്വേഷണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ

കൊച്ചി, ലോക്നാഥ് ബെഹ്റ, ജിഷ, കൊലപാതകം kochi, loknath behra, jisha, murder
കൊച്ചി| സജിത്ത്| Last Modified ശനി, 18 ജൂണ്‍ 2016 (12:17 IST)
വധക്കേസിലെ പ്രതിയെ പിടികൂടിയെങ്കിലും പ്രാഥമികാന്വേഷണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ. ഈ ഒരു ഘട്ടത്തില്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തു വിടാന്‍ കഴിയില്ലയെന്നും അദ്ദേഹം വ്യക്തമാക്കി.

കേസ് അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. പല കോണുകളിൽ നിന്നും പൊലീസിനു പല സഹായങ്ങളും ലഭിച്ചിട്ടുണ്ട്. പല അജ്ഞാതരും തങ്ങളെ സഹായിച്ചു. പ്രതിയെ പിടിച്ച ഉടന്‍ തന്നെ പത്രസമ്മേളനം വിളിച്ചുകൂട്ടുന്നത് തന്റെ രീതിയല്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ബെഹ്റ പറഞ്ഞു.

എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു കേസും അന്വേഷിക്കാന്‍ സാധിക്കില്ല. പല മേഖലയില്‍ നിന്നും പല തരത്തിലുള്ള പരാതികളും ഉണ്ടാകും. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തുകയെന്നുള്ളതാണ് പൊലീസിന്‍റെ കടമ. കൂടാതെ ജിഷയുടെ പിതാവ് പാപ്പു ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്നും ഡി ജി പി വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :