യുഡിഎഫ് ഒന്നിച്ചുനില്ക്കുമെന്ന് ഉമ്മന്‍ ചാണ്ടി

പാലക്കാട്‌| WEBDUNIA| Last Modified വെള്ളി, 27 ഓഗസ്റ്റ് 2010 (16:58 IST)
അടുത്തുവരുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ യു ഡി എഫ് ഒന്നിച്ചു നില്ക്കുമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. മാധ്യമപ്രവര്‍ത്തകേരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു ഡി എഫിന്‌ നേതൃത്വം നല്‍കുന്ന പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന്‌ ഈ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ വലിയ ഉത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ജെ എസ് എസ് നേതാവ് കെ ആര്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ന് വീണ്ടും രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസ്‌ ജെ എസ്‌ എസ്സിനെ സ്ഥിരമായി കാലുവാരുകയാണെന്നായിരുന്നു ഗൗരിയമ്മ പറഞ്ഞത്. ഈ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് ഉമ്മന്‍ ചാണ്ടി ഇങ്ങനെ പ്രതികരിച്ചത്.

യുഡിഎഫിനെ ഒന്നിച്ചു നിറുത്താന്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്ന് കഴിഞ്ഞദിവസം ഗൌരിയമ്മ ആരോപിച്ചിരുന്നു. എന്നാല്‍, യു ഡി എഫില്‍ കോണ്‍ഗ്രസ് ഒരിക്കല്‍ പോലും വല്യേട്ടന്‍ മനോഭാവം കാണിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :