ദളിന്‍റെ യു ഡി എഫ് പ്രവേശനം: 26ന് ചര്‍ച്ച

തിരുവനന്തപുരം| WEBDUNIA|
സംസ്ഥാനത്ത് ജനതാദള്‍ എസ് വീരേന്ദ്രകുമാര്‍ പക്ഷത്തിന്‍റെ യു ഡി എഫ് പ്രവേശനം സംബന്ധിച്ച് ഈ മാസം 26 ന് കൊച്ചിയില്‍ പ്രാഥമിക ചര്‍ച്ച നടക്കും. കെ പി സി സി അധ്യക്ഷന്‍ അറിയിച്ചതാണ് ഇക്കാര്യം. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

കെ പി സി സി അധ്യക്ഷന്‍, യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ചര്‍ച്ചയെ തുടര്‍ന്ന്, യു ഡി എഫിലെ ഘടകക്ഷികളുമായി ചര്‍ച്ച നടത്തുമെന്നും ചെന്നിത്തല അറിയിച്ചു.

അതേസമയം, എന്‍ സി പി യുടെ കാര്യത്തില്‍ കോണ്‍ഗ്രസ്സിന്‌ ഒറ്റ തീരുമാനം മാത്രമേ ഉള്ളൂ എന്ന്‌ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്‌ടി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :