വില്ലേജ് ഓഫീസറുടെ വീട്ടില്‍ വന്‍ കവര്‍ച്ച

ആലപ്പുഴ| WEBDUNIA|
PRO
PRO
വില്ലേജ് ഓഫീസറുടെ വീട്ടില്‍ നിന്ന് 61000 രൂപയും 12 പവന്‍റെ സ്വര്‍ണ്ണാഭരണങ്ങളും മോഷണം പോയി. എടത്വാ വില്ലേജ് ഓഫീസര്‍ ജിജു ജോര്‍ജ്ജിന്‍റെ വീട്ടില്‍ കഴിഞ്ഞ ദിവസം വെളുപ്പിനായിരുന്നു മോഷണം നടന്നത്.

മാരാരിക്കുള തെക്ക് പഞ്ചായത്ത് പത്താം വാര്‍ഡില്‍ കീഴകത്ത് വീട്ടില്‍ അംഗമായ ജിജുവിന്‍റെ വീട്ടില്‍ മോഷണം നടന്നതിനൊപ്പം പരിസരത്തുള്ള ഏതാനും വീടുകളിലും മോഷണ ശ്രമം നടന്നതായി റിപ്പോര്‍ട്ടുണ്ട്. വീട്ടിലെ അലമാരിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന 12 പവനാണു മോഷ്ടിക്കപ്പെട്ടത്.

മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്ന ജിജുവിന്‍റെ മാതാവിന്‍റെ മാല പൊട്ടിക്കാന്‍ ശ്രമം നടന്നെങ്കിലും ശ്രമം ഫലിച്ചില്ല. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയാണുണ്ടായത്.

പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫിംഗര്‍ പ്രിന്‍റ് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും അന്വേഷണത്തിനു സഹായിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :