ഇടുക്കിയില്‍ 70 കിലോ കഞ്ചാവ് പിടികൂടി

ഇടുക്കി| WEBDUNIA|
PRO
നെടുങ്കണ്ടത്തെ മഞ്ഞപ്പാറയില്‍ നിന്നും 70 കിലോയോളം വരുന്ന കഞ്ചാവ്‌ പിടികൂടി. പിടികൂടിയ കഞ്ചാവിനു വിപണിയില്‍ എട്ടു ലക്ഷത്തോളം വിലമതിക്കും.

മഞ്ഞപ്പാറയില്‍ കളത്തുകുന്നേല്‍ പോളിന്റെ വീടിനു സമീപത്തെ കാട്ടില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു. എന്നാല്‍ വീട്ടുടമസ്ഥന്‍ പോള്‍ രക്ഷപ്പെട്ടു.

എക്സൈസ്‌ നാര്‍കോട്ടിക്‌ എന്‍ഫോഴ്സ്മെന്റ്‌ സ്ക്വാഡാണ്‌ കഞ്ചാവ്‌ പിടികൂടിയത്‌. പുലര്‍ച്ചെ മുതല്‍ നടത്തിയ പരിശോധനയിലാണ്‌ കഞ്ചാവ്‌ കണ്ടെത്തിയത്‌. പോളിന്റെ പേരില്‍ കേസെടുത്തു. ജില്ലയിലെ ഏറ്റവും വലിയ കഞ്ചാവ്‌ വേട്ടയാണിത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :