കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ജനദ്രോഹപരമായ നടപടികള്‍ ഉണ്ടാകില്ല: എ കെ ആന്റണി

തിരുവനന്തപുരം| WEBDUNIA|
PTI
PTI
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ജനദ്രോഹപരമായ നടപടികള്‍ ഒന്നുമുണ്ടാകില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി. റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ ജങ്ങള്‍ക്കും കര്‍ഷകര്‍ക്കും ദോഷം വരുന്ന നടപടികള്‍ ഒന്നുമുണ്ടാകില്ല- ആന്റണി പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടി താമരശേരി രൂപതയുടെയും എം ഐ ഷാനവാസ് എംപിയുടേയും നേതൃത്വത്തില്‍ പശ്ചിമഘട്ടസംരക്ഷണ സമിതി നേതാക്കള്‍ എ കെ ആന്റണിക്ക് നേരിട്ട് നിവേദനം ന്നല്‍കിയിട്ടുണ്ട്.

നിയമസഭയുടെ ശതോത്തര ജൂബിലി ആഘോഷത്തിലും കെ കരുണാകരന്‍ സെന്ററിന്റെ ശിലാസ്ഥാപനചടങ്ങിലും പങ്കെടുക്കാനായാണ് ആന്റണി കേരളത്തില്‍ എത്തിയത്. സംസ്ഥാനത്തെ സംഘടനാ പ്രശ്നങ്ങളിലും തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലും ആന്റണി പങ്കെടുക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :