പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന്‌ കെ എം മാണി

കോട്ടയം| WEBDUNIA|
PRO
PRO
പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ കെ എം മാണി. ഉന്നതാധികാര സമിതിയോഗം സംബന്ധിച്ച തീരുമാനം ഉടന്‍ അറിയിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ്‌ എന്ന കാര്യം സമയമാകുമ്പോള്‍ ഉചിതമായ തീരുമാനം എടുക്കും.

പാര്‍ട്ടി എല്ലാ കാര്യങ്ങളും തീരുമാനിക്കുമെന്നും ഇപ്പോള്‍ സമയമായില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു. ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ ഒന്നിലധികം സീറ്റുകള്‍ വേണമെന്നത്‌ പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടാണെന്നും അതില്‍ മാറ്റമില്ലെന്നും പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌ത് പരിഹരിക്കുമെന്നും നേരത്തേ പിജെ ജോസഫ്‌ പറഞ്ഞതിന്‌ തൊട്ടു പിന്നാലെയാണ്‌ മാണിയുടെ പ്രതികരണവും.

അതേസമയം പിസി ജോര്‍ജിനെതിരേ ആരോപണവുമായി ഫ്രാന്‍സിസ്‌ ജോര്‍ജും രംഗത്ത്‌ വന്നിരുന്നു. തന്നെ ആക്ഷേപിക്കുന്ന പി സി ജോര്‍ജ് അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലത്തില്‍ എത്ര വോട്ടുകള്‍ കിട്ടിയെന്ന്‌ നോക്കണമെന്ന്‌ പറഞ്ഞു. പാര്‍ട്ടി ചെയര്‍മാന്‍ സമയത്ത്‌ ഉചിതമായ തീരുമാനം എടുക്കുമെന്നും പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :