കോഴിക്കോട്|
WEBDUNIA|
Last Modified വെള്ളി, 7 ജൂണ്‍ 2013 (10:46 IST)
PRO
രാജിവെച്ചില്ലെങ്കില്‍ പാര്‍ട്ടി സീനിയര്‍ വൈസ്പ്രസിഡണ്ട് സീനിയര്‍ വൈസ് പ്രസിഡണ്ട് കെ കൃഷ്ണന്‍കുട്ടിയെ നീക്കിയേനെയെന്ന് സോഷ്യലിസ്റ്റ് ജനതാദള്‍(ഡെമോക്രാറ്റിക്) ചെയര്മാന് എം പി വീരേന്ദ്രകുമാര്‍. രണ്ട് സമാന്തരപ്രവര്‍ത്തനങ്ങള്‍ ഒരു പാര്‍ട്ടിയില്‍ നടക്കില്ലെന്നും പാര്‍ട്ടി നയങ്ങളുമായി യോജിച്ചു പോവാതെ പാര്ട്ടിശത്രുക്കളുമായും കൃഷ്ണന്‍കുട്ടി വേദി പങ്കിട്ടുവെന്നും എം പി വീരേന്ദ്രകുമാര്‍ പറഞ്ഞു.
തന്റെ കൃഷിയില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതെന്ന് കൃഷ്ണന്‍കുട്ടി പറഞ്ഞു. പാര്‍ട്ടിയിലെ ഒരു സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. രാജിക്കത്ത് ഇന്ന് രാവിലെ സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറിന് ഫാക്സ് വഴി കൈമാറുകയായിരുന്നു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ചിറ്റൂര്‍ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരില്‍ കൃഷ്ണന്‍കുട്ടി യുഡി എഫുമായി അകന്ന് നില്‍ക്കുകയായിരുന്നു. യുഡിഎഫ്. സ്ഥാനാര്‍ത്ഥി കെ അച്യുതനുമായുള്ള തര്‍ക്കത്തിനൊടുവില്‍ സോഷ്യലിസ്റ്റ് ജനതയുടെ വോട്ട് വേണ്ടെന്ന് കെ അച്യുതന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അടുത്ത കാലത്തായി ഇടത് മുന്നണിയുമായി സഹകരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്.