‘പിസി ജോര്‍ജ് പൊട്ടിയ പന്ത്, ആരോപണങ്ങള്‍ക്ക് രാഷ്ട്രീയ കാരണങ്ങള്‍, ലക്‍ഷ്യം യുഡി‌എഫ്’

കൊച്ചി| WEBDUNIA|
PRO
PRO
പിസി ജോര്‍ജ് പൊട്ടിയ പന്താണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ജോര്‍ജ് ആന്റണിയെക്കുറിച്ച് പറയുന്നത് സംശുദ്ധിയോടെയല്ല. ജോര്‍ജ്ജിന്റെ ആരോപണങ്ങള്‍ തന്നെ ലക്‍ഷ്യം വെച്ചല്ല. ആരോപണങ്ങളിലൂടെ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് ലക്‍ഷ്യമിടുന്നത് യുഡിഎഫിനെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജോര്‍ജ്ജിന്റെ ആരോപണങ്ങള്‍ക്ക് രാഷ്ട്രീയ കാരണങ്ങളുണ്ട്. പിസി ജോര്‍ജിനുള്ള മറുപടിക്ക് കാത്തിരിക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിനിധിയായാണ് താന്‍ മന്ത്രിസഭയില്‍ എത്തിയത്. അതുകൊണ്ട് പാര്‍ട്ടി തനിക്ക് സംരക്ഷണം നല്‍കുമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.

അടുത്ത പേജില്‍: ‘ഞങ്ങള്‍ ആദ്യം വെടിപൊട്ടിക്കില്ല’
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :