‘കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം വലതുപക്ഷം‘, കോൺഗ്രസിനെ പേരെടുത്ത് പറയാതെ വിമർശിച്ച് കമൽ‌ഹാസൻ

സുമീഷ് ടി ഉണ്ണീൻ| Last Modified ശനി, 5 ജനുവരി 2019 (12:53 IST)
ചെന്നൈ: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിനെ തുടർന്ന് കേരളത്തിൽ ഇപ്പോഴുണ്ടായ അവസ്ഥക്ക് കാരണം വലതുപക്ഷമാണെന്ന് തുറന്നടിച്ച് നടനും മക്കൽ നീതി മയ്യം നേതാവുമായ കമൽ‌ഹാസൻ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് കമൽ‌ഹാസൻ ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിൽ ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾക്ക് എണ്ണ പകരുന്നത് വലതുപക്ഷമാണെന്ന് വ്യക്തമാക്കി. എൻ ഡി എ യിൽ ചേരാനുള്ള നരേന്ദ്ര മോദിയുടെ ക്ഷണത്തെ കുറിച്ച് ആലോചിച്ച് നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നും ഇക്കാര്യത്തിൽ പിന്നീട് മറുപടി നൽകാം എന്നും കമൽഹാസൻ പറഞ്ഞു.

രാഷ്ട്രീയ പ്രവേസനം ഉറപ്പായതോടെ കമൽഹാസനെയും രജനീകാന്തിനെയും പ്രധാനമന്ത്രി നരേന്ദ്രമോദി എൻ ഡി എയിലേക്ക് ക്ഷണിച്ചിരുന്നു. വരുന്ന ലോക്ല്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ 39
മണ്ഡലങ്ങളിൽനിന്നും മക്കൾ നീതി മയ്യം മത്സരിക്കും എന്ന് കമൽ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :