ഹെല്‍മറ്റ് വേട്ട: 723 പേര്‍ക്ക് ലൈസന്‍സ് നഷ്ടമായി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സംസ്ഥാനമൊട്ടാകെ അധികൃതര്‍ നടത്തിയ വ്യാപകമായ ഹെല്‍മറ്റ് വേട്ടയിലൂടെ 723 ഇരുചക്രവാഹന ഉടമകളുടെ ലൈസന്‍‍സ് റദ്ദായി. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു ഈ ഹെല്‍മറ്റ് വേട്ട.

ഇതിലൂടെ കോഴിക്കോട്ട് 196 പേരുടെ ലൈസന്‍സ് പോയപ്പോള്‍ തിരുവനന്തപുരത്ത് 122 പേരുടെയും ലൈസന്‍സ് നഷ്ടമായി. പരിശോധന പ്രകാരം മൊത്തം 1071 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്, ഇതില്‍ കോഴിക്കോട്ട് 228 കേസുകളും തിരുവനന്തപുരത്ത് 203 കേസുകളുമാണു രജിസ്റ്റര്‍ ചെയ്തത്.

കൊല്ലം, കോട്ടയം, വയനാട്, ഇടുക്കി. എറണാകുളം ജില്ലകളില്‍ പിടികൂടിയ എല്ലാവരുടെയും ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. അതേ സമയം, മലപ്പുറം ജില്ലയില്‍ ആയിരം വാഹനങ്ങള്‍ പരിശോധിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :