സ്‌കൂള്‍ കായികമേള: ആതിരയ്ക്കും ചിത്രയ്ക്കും മീറ്റ് റെക്കോര്‍ഡ്

കൊച്ചി| WEBDUNIA|
PRO
സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ തുടക്കമായപ്പോള്‍ ആദ്യദിനംതന്നെ മീറ്റ് റെക്കോര്‍ഡുകള്‍. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം പാലക്കാടിന്റെ പി യു സ്വന്തമാക്കി.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കോഴിക്കോടിന്റെ ആതിരയാണ് റെക്കോര്‍ഡ് തകര്‍ത്തത്. പാലക്കാട് മുണ്ടുര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ചിത്ര. കഴിഞ്ഞ വര്‍ഷത്തെ സ്വന്തം റെക്കോര്‍ഡ് തന്നെയാണ് ചിത്ര തിരുത്തിയത്. കഴിഞ്ഞ വര്‍ഷം നാലു സ്വര്‍ണം നേടിയ താരമാണ് ചിത്ര.

മേളയിലെ ആദ്യ സ്വര്‍ണവും വെള്ളിയും പാലക്കാടിനാണ്. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ മുണ്ടൂര്‍ സ്‌കൂളിലെ പിആര്‍ രാഹുല്‍ സ്വര്‍ണം നേടി.

പറളി സ്‌കൂളിലെ ജെ സതീഷ് വെള്ളി നേടി. മേളയില്‍ തുടര്‍ച്ചയായി ആറാം തവണയാണ് പാലക്കാട് ആദ്യ സ്വര്‍ണം നേടുന്നത്. കോഴിക്കോട് സായിയിലെ ഷിജോ രാജനാണ് ഈ ഇനത്തില്‍ വെങ്കലം.

ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ എറണാകുളം സ്വര്‍ണം നേടി. കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ ബിപിന്‍ ജോര്‍ജിനാണ് സ്വര്‍ണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :