സ്വര്‍ണക്കടത്ത്: സര്‍ക്കാര്‍ ഗൌരവത്തോടെ കാണണം; സമഗ്ര അന്വേഷണം വേണമെന്ന് ചെന്നിത്തല
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
സ്വര്‍ണക്കടത്തിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ സര്‍ക്കാര്‍ ഗൌരവത്തോടെ കാണണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ ആശാസ്യമല്ല. പാര്‍ട്ടിയെ ബാധിക്കുമെന്നതിനാലാണ് അന്വേഷണം ആവശ്യപ്പെടുന്നത്. കേസ് വിശ്വാസയോഗ്യമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോക്സഭാ ഇലക്ഷനില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയുണ്ട്. തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും.യഥാര്‍ഥത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ ഏറെ പ്രശ്നങ്ങളുള്ളത് സിപിഎമ്മിലാണ്. പ്രതിപക്ഷ നേതാവിനെ പുറത്താക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും ചെന്നിത്തല ചോദിച്ചു.