സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് പിസി ജോര്‍ജ്

കൊച്ചി/ തൃശൂര്‍| WEBDUNIA|
PRO
PRO
നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. കേസില്‍ പങ്കാളികളായ എല്ലാവരും രംഗത്ത് വരട്ടെ. ഹവാല ഇടപാടുകാരുമായി ബന്ധമുള്ള രാഷ്ട്രീയക്കാരും പുറത്തുവരട്ടെയെന്നും ജോര്‍ജ് പറഞ്ഞു.

തീവ്രവാദവും ഹവാലാ പണവും ഉള്‍പ്പെട്ട സ്ഥിതിക്ക് എന്‍ഐഎ അന്വേഷണം അനിവാര്യമാണെന്ന് പിസി ജോര്‍ജ് പറഞ്ഞു. ശരിയായ അന്വേഷണം നടത്തിയാല്‍ പല മാന്യന്മാരുടെയും മുഖംമൂടി അഴിഞ്ഞുവീഴും. ഇവിടെ അട്ടിമറിക്കപ്പെടുന്നതിനാല്‍ ദൈവത്തിന്റെ നീതി നടപ്പിലാകുമെന്ന് പ്രതീക്ഷിക്കാമെന്നും പിസി പറഞ്ഞു.

ഇതേസമയം നെടുമ്പാശ്ശേരി സ്വര്‍ണ്ണകടത്തുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ആശങ്കാജനകമെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ പറഞ്ഞു. വിശദമായ അന്വേഷണം നടത്തണം. പല അന്വേഷണങ്ങളും ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നില്ല. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ഇടപെടണം. മുസ്ലീം പെണ്‍ക്കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :