സെക്രട്ടറിയേറ്റില്‍ വാര്‍ത്താ വെബ്‌സൈറ്റുകള്‍ക്ക് നിയന്ത്രണം; സര്‍ക്കാര്‍ അനുകൂല പത്രങ്ങളുടെ സൈറ്റുകള്‍ക്ക് വിലക്കില്ല

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സെക്രട്ടറിയേറ്റില്‍ വാര്‍ത്താ വെബ്‌സൈറ്റുകള്‍ക്ക് നിയന്ത്രണം. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. എന്നാല്‍ സര്‍ക്കാര്‍ അനുകൂല പത്രങ്ങളായ വീക്ഷണം, ചന്ദ്രിക എന്നീ സൈറ്റുകള്‍ക്ക് നിയന്ത്രണമില്ല. സെക്ഷന്‍ ഓഫീസര്‍ മുതല്‍ താഴേക്കുള്ള ജീവനക്കാര്‍ക്കാണ് നിയന്ത്രണം.

നിയന്ത്രണം സംബന്ധിച്ച് വ്യത്യസ്ത വിശദീകരണങ്ങളാണ് അധികൃതര്‍ നല്‍കുന്നത്. ജീവനക്കാരുടെ കാര്യക്ഷമത ഉയര്‍ത്താനാണ് നിയന്ത്രണമെന്നാണ് ഒരു വിശദീകരണം. എന്നാല്‍ സാങ്കേതികമായ കാരണങ്ങളാലാണ് താല്‍ക്കാലികമായി ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നാണ് മറ്റൊരു വിശദീകരണം.

നേരത്തെയും ഫേസ് ബുക്കും ട്വിറ്ററും നിരോധിക്കാന്‍ നീക്കം നടന്നിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരുടെ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം നടപ്പായില്ല. നേരത്തെ ഫെയ്സ് ബുക്കില്‍ അഭിപ്രായം രേഖപ്പെട്ടതിന് ചില ജീവനക്കാരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു. പിന്നാലെയാണ് വാര്‍ത്താ വെബ്സൈറ്റുകള്‍ക്കും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഉത്തരവിനെതിരെ ടി എന്‍ പ്രതാപന്‍ ഉള്‍പ്പെടെയുള്ള എംഎല്‍എമാരും എന്‍ജിഒ യൂണിയന്‍ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :