സുരക്ഷാ ജീവനക്കാരന്റെ തോക്കില്‍ നിന്നും അബദ്ധത്തിൽ വെടിപൊട്ടി: ബാങ്ക് ജീവനക്കാരിയ്ക്ക് ദാരുണാന്ത്യം

തലശേരിയില്‍ ബാങ്ക് ഉദ്യോഗസ്ഥ വെടിയേറ്റുമരിച്ചു

കണ്ണൂർ, ഐ ഡി ബി ഐ, ബാങ്ക്, മരണം kannur, IDBI, bank, death
കണ്ണൂർ| സജിത്ത്| Last Updated: വ്യാഴം, 2 ജൂണ്‍ 2016 (12:14 IST)
തലശേരിയില്‍ ബാങ്ക് ഉദ്യോഗസ്ഥ വെടിയേറ്റുമരിച്ചു. ബാങ്ക് ജീവനക്കാരിയായ മിൽന വിനോദ് (25) ആണ് മരിച്ചത്. മിൽനയുടെ തലയ്ക്കാണു വെടിയേറ്റത്. ഇന്നു രാവിലെ ഒന്‍പതരക്കാണ് സംഭവം നടന്നത്. സുരക്ഷാ ജീവനക്കാരനായ ഹരീന്ദ്രനെ (52) പൊലീസ് കസ്റ്റഡിയിലെടുത്തു.

സെക്യൂരിറ്റിയുടെ തോക്കില്‍ നിന്നാണ് വെടിയുതിർന്നത്. തോക്കിൽ തിര നിറക്കുന്നതിനിടെ അബദ്ധത്തിൽ പൊട്ടുകയായിരുന്നു. ബാങ്കിനുള്ളിൽ വച്ചായിരുന്നു സംഭവം നടന്നത്. വെടിയേറ്റ ഉടനെ തന്നെ മിൽനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. മിൽനയുടെ തല ചിന്നിച്ചിതറിപ്പോയെന്ന് ആശുപത്രിയധികൃതർ വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :