കൊച്ചി|
AISWARYA|
Last Modified ബുധന്‍, 26 ജൂലൈ 2017 (10:34 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. മണിക്കൂറുകളോളം നീണ്ടു നിന്ന ചോദ്യം ചെയ്യലില്‍ താരം പൂര്‍ണ്ണമായി സഹകരിച്ചു. പൊലീസ് എഴുതി തയ്യാറാക്കിയ ചോദ്യാവലി പ്രകാരം നടത്തിയ ചോദ്യം ചെയ്യല്‍ വൈകിട്ട് അഞ്ചു മണിയോടെയാണ് അവസാനിച്ചത്.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ നല്‍കിയിട്ടുണ്ടെന്ന് പള്‍സര്‍ സുനി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാവ്യാ മാധവനെ പൊലീസ് ചോദ്യം ചെയ്തത്. പരവൂര്‍ കവലയിലുള്ള ദിലീപിന്റെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം കാവ്യാ മാധവനെ ചോദ്യം ചെയ്തത്.
പള്‍സര്‍ സുനിയെ തനിക്ക് പരിചയമില്ലെന്നും പത്രത്തില്‍ ചിത്രം കണ്ട പരിചയം മാത്രമേയുള്ളുവെന്നും തന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷ്യയില്‍ ഇയാള്‍ വന്നതായി അറിയില്ലെന്നും താരം അന്വേഷണ സംഘത്തോട് പറഞ്ഞു.