സുധീരന്‍ ഉറച്ചു തന്നെ‍- പീരുമേട്ടിലെ ഭൂമി വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെഴുതിയ കത്തുകള്‍ ഫേസ്ബുക്കില്‍

സര്‍ക്കാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്യമായി വെളിപ്പെടുത്തി കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. പീരുമേട്ടിലെ ഭൂമി വിഷയവുമായി ബന്ധപ്പെട്ടും, വിവരാവകാശ പരിധിയില്‍ നിന്ന് വിജിലന്‍സിനെ ഒഴിവാക്കിയതിനെതിരെയും, മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും

തിരുവനന്തപുരം, കെ പി സി സി, വി എം സുധീരന്‍, ഉമ്മന്‍ ചാണ്ടി Thiruvanathapuram , KPCC, VM Sudheeran
തിരുവനന്തപുരം| rahul balan| Last Modified തിങ്കള്‍, 21 മാര്‍ച്ച് 2016 (12:23 IST)
സര്‍ക്കാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്യമായി വെളിപ്പെടുത്തി കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. പീരുമേട്ടിലെ ഭൂമി വിഷയവുമായി ബന്ധപ്പെട്ടും, വിവരാവകാശ പരിധിയില്‍ നിന്ന് വിജിലന്‍സിനെ ഒഴിവാക്കിയതിനെതിരെയും, മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അയച്ച കത്താണ് വി എം സുധീരന്‍ പുറത്തുവിട്ടിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സര്‍ക്കാരിനെതിരെയുള്ള തന്റെ കത്ത് വി എം സുധീരന്‍ പുറത്തുവിട്ടത്.

പീരുമേട്ടിലെ ഹോപ്പ് എസ്റ്റേറ്റ് ഭൂമിയുടെ കാര്യത്തിലാണ് സുധീരന്റെ കത്ത്. കത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് സുധീരന്‍ ഉന്നയിച്ചത്. ഹോപ്പ് എസ്റ്റേറ്റിന് അനുകൂലമായി മന്ത്രിസഭ തീരുമാനമെടുത്തുവെന്നും എസ്റ്റേറ്റുകാരെ സഹായിക്കുന്ന ഉത്തരവാണ് സര്‍ക്കാര്‍ പുറത്തിറക്കിയതെന്നും, അതുകൊണ്ടുതന്നെ ആ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും സുധീരന്‍ ആവശ്യപ്പെടുന്നു.

അതേസമയം, വിജിലന്‍സ് അന്വേഷണങ്ങളെ വിവരാവകാശനിയമ പരിധിയില്‍ നിന്ന് ഒഴിവാക്കിയ നടപടിക്കെതിരെയുള്ള കത്തും സുധീരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങളെ എതിര്‍ത്ത് തന്റെ അഴിമതി വിരുദ്ധമുഖം കൂടുതല്‍ വ്യക്തമാക്കാനുദ്ദേശിച്ചാണ് സുധീരന്റെ ഫേസ്ബുക്ക് പോസ്‌റ്റെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. സുധീരന് സര്‍ക്കാറുമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് തന്നെയാണ് അറിയിക്കേണ്ടതെന്ന് നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സുധീരന്റെ പുതിയ നീക്കം പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന അഭിപ്രായമാണ് മറ്റ് നേതാക്കള്‍ക്കള്‍ക്കുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :