സുകുമാരന്‍ നായര്‍ക്കെതിരെ വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

“താന്‍ നായര്‍ സമുദായത്തിന്റെ പോപ്പ്‌ ആണെന്ന് പറഞ്ഞ്‌ ഇതാ ഒരാള്‍ വന്നിരിക്കുന്നു.
അല്ലെങ്കിലും കഴിക്കേണ്ട മരുന്നുകള്‍ കൃത്യസമയത്ത്‌ കഴിച്ചില്ലെങ്കില്‍ ചിലര്‍ക്ക്‌ ഇങ്ങനെ താനെന്തോ കോപ്പ്‌ ആണെന്നൊക്കെ തോന്നും“ എന്നാണ് ബല്‍‌റാം പോസ്റ്റിട്ടത്.

ആയിരത്തിലധികം പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തുകഴിഞ്ഞു. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചു നിരവധി കമന്റുകളുമുണ്ട്.

എന്‍എസ്എസ് ആസ്ഥാനത്ത് ചൊവ്വാഴ്ച രാവിലെ എത്തിയ കെപിസിസി പ്രസിഡന്റ് വി എം സുധീരനെ സുകുമാരന്‍ നായര്‍ കാണാന്‍ കൂട്ടാക്കാത്തത് വിവാദമായിരുന്നു. അതേസമയം പത്ത് മിനിറ്റ് കാത്തുനിന്ന് തന്നെ കാണാനുള്ള പ്രാഥമിക മര്യാദപോലും സുധീരന്‍ കാണിച്ചില്ല എന്ന് സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസുകാര്‍ക്ക് കയറി നിരങ്ങാനുള്ള സ്ഥലമല്ല മന്നം സമാധിയെന്നും സുകുമാരന്‍ നായര്‍ ആഞ്ഞടിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :