ഇടതുമുന്നണി യോഗം ഇന്ന്; മാണിക്കെതിരായ പ്രക്ഷോഭപരിപാടികള്‍ക്ക് രൂപം നല്കും

ഇടതുമുന്നണി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ബാര്‍കോഴ സംബന്ധിച്ച കാര്യങ്ങളില്‍ ഇനി എന്തു നിലപാട് സ്വീകരിക്കണമെന്ന് ഇന്നു ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. ബാര്‍കോഴയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള കോടതി ഇടപെടലുകളും യോഗം പരിശോധിക്കും.
 
ധനമന്ത്രി മാണി ബജറ്റ് അവതരിപ്പിച്ചാല്‍ പ്രക്ഷോഭം നടത്തുമെന്ന് നേരത്തെ തന്നെ ഇടതുനേതൃത്വം വ്യക്തമാക്കിയിരുന്നു.
മാര്‍ച്ച് ആറിനാണ് നിയമസഭാസമ്മേളനം തുടങ്ങുന്നത്. 
 
സി പി എം - സി പി ഐ സമ്മേളനം കഴിഞ്ഞാല്‍ നിയമസഭ സമ്മേളനമാണ്. അതുകൊണ്ട് തന്നെ നിയമസഭയില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന കാര്യം ഇന്ന് ചേരുന്ന യോഗം ചര്‍ച്ച ചെയ്യും.
തിരുവനന്തപുരം| Joys JOy| Last Updated: ചൊവ്വ, 17 ഫെബ്രുവരി 2015 (10:58 IST)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :