കൊച്ചി|
Joys Joy|
Last Modified തിങ്കള്‍, 2 ഫെബ്രുവരി 2015 (14:23 IST)
ബാര്‍കോഴ കേസില്‍ സംസ്ഥാന ധനമന്ത്രി കെ എം മാണിക്കെതിരെ പ്രഥമദൃഷ്‌ട്യാ തെളിവില്ലെന്ന് ലോകായുക്ത. മാണിക്കെതിരായ പ്രാഥമിക അന്വേഷണം തുടരാമെന്നുംലോകായുക്ത പറഞ്ഞു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്നും ലോകായുക്ത വ്യക്തമാക്കി.
ബാര്‍കോഴ കേസില്‍ വിജിലന്സ്തയ്യാറാക്കിയ ക്വിക്വെരിഫിക്കേഷന് റിപ്പോര്ട്ട്ഹാജരാക്കാനും ലോകായുക്ത ഉത്തരവിട്ടു. ഇത് ഉന്നയിച്ച് വിജിലന്‍സ്ഡയറക്ടര്‍ വിന്‍സന്‍റ് എം പോള്‍ ,ബാര്‍ കോഴക്കേസ്അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ് പി ആര്‍ സുകേശന്‍ എന്നിവര്‍ക്ക് നോട്ടീസ് അയക്കാനും ലോകായുക്ത തീരുമാനിച്ചു.
വിജിലന്സ്സമര്പ്പിക്കുന്ന ക്വിക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. മാണിക്കെതിരായ ആരോപണം ലോകായുക്ത നേരിട്ട്അന്വേഷിക്കണം എന്നാവശ്യപ്പെട്ട്എറണാകുളം സ്വദശി ഖാലിദ് മുണ്ടപ്പളളി ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് ലോകായുക്തയുടെ നടപടി.