സര്‍ക്കാരിനെതിരേ ചെന്നിത്തല: ‘ചക്കിട്ടപാറ വിവാദത്തില്‍ അന്വേഷണം ഇന്നു തന്നെ പ്രഖ്യാപിക്കണം’
കോഴിക്കോട്|
WEBDUNIA|
PRO
PRO
ചക്കിട്ടപാറയിലെ ഇരുമ്പയിര് ഖനനാനുമതിയെ അന്വേഷണം ഇന്നു തന്നെ പ്രഖ്യാപിക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ചക്കിട്ടപ്പാറയിലെ ഖനനപ്രദേശം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തില്‍ ഇന്നുതന്നെ അന്വേഷണം പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിനാണ് വ്യവസായ വകുപ്പ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍ വി എം സുധീരനും ടി എന്‍ പ്രതാപനും പി സി ജോര്‍ജുമൊക്കെ സിബിഐ അന്വേഷണമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇന്നുതന്നെ വ്യക്തത വരുത്തി അന്വേഷണം പ്രഖ്യാപിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞദിവസമാണ് വ്യവസായ വകുപ്പിന്റെ ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറിയത്. ഖനനാനുമതി വന്‍ വിവാദമാവുകയും ഉന്നത രാഷ്ട്രീയ ബന്ധം ആരോപിക്കപ്പെടുകയും ചെയ്തതോടെയാണ് വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറായത്. ചക്കിട്ടപാറ, മാവൂര്‍ , കാക്കൂര്‍ എന്നിവിടങ്ങളില്‍ സ്വകാര്യ കമ്പനിക്ക് നല്കിയ ഖനനാനുമതി നേരത്തെ മന്ത്രിസഭ റദ്ദാക്കിയിരുന്നു.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ 'കുദ്രെമുഖ് അയണ്‍ ഓര് കമ്പനി'യെ തഴഞ്ഞ് ബെല്ലാരി ആസ്ഥാനമായുള്ള എംഎസ്പിഎല്‍ എന്ന സ്വകാര്യകമ്പനിക്ക് ഖനനത്തിന് അനുമതി നല്‍കിയതാണ് വിവാദമായത്. 2009 മെയ് മാസമാണ് ഈ കമ്പനിക്ക് ചക്കിട്ടപാറ, മാവൂര്‍ , കാക്കൂര്‍ എന്നിവിടങ്ങളില്‍ ഖനനത്തിനും അനുബന്ധ സര്‍വേക്കും അനുമതി നല്‍കിയത്.
കുദ്രെമുഖിന് മുന്‍ഗണന നല്‍കണമെന്ന് അന്നത്തെ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണന് ഫയലില്‍ കുറിച്ചിരുന്നു. ഇത് മറികടന്നാണ് മന്ത്രിസഭയില്‍പോലും ചര്‍ച്ച ചെയ്യാതെ വ്യവസായ വകുപ്പ് നേരിട്ട് തീരുമാനം എടുത്തത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം ഇതിനായി പ്രത്യേക താല്പര്യം എടുത്തുവെന്നാണ് ആരോപണം.