സരിത എസ്‌ നായര്‍ക്ക്‌ അഞ്ചു കേസുകളില്‍ കൂടി ജാമ്യം

തലശ്ശേരി | WEBDUNIA|
PRO
PRO
സോളാര്‍ കേസ്‌ പ്രതി സരിത എസ്‌ നായര്‍ക്ക്‌ അഞ്ചു കേസുകളില്‍ കൂടി ജാമ്യം. ഡോക്‌ടര്‍മാരായ അനൂപ്‌ കോശി, ശ്യാമ മോഹനന്‍, സുനില്‍ കുമാര്‍, അഭിലാഷ്‌ ആന്റണി, മനോജ്‌ കുമാര്‍ എന്നിവര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്‌ ഫയല്‍ചെയ്‌ത കേസിലാണ്‌ തലശ്ശേരി ജുഡീഷ്യല്‍ ഫസ്‌റ്റ്ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി സരിതയ്‌ക്ക് ഇന്ന്‌ ജാമ്യം അനുവദിച്ചത്‌.

2011 നായിരുന്നു കേസിന്‌ ആസ്‌പദമായ സംഭവം. 3000 വാട്ടിന്റെ സോളാര്‍ പ്ലാന്റ്‌ സ്‌ഥാപിച്ച്‌ നല്‍കാമെന്ന്‌ പറഞ്ഞ്‌ ഇവരില്‍ നിന്ന്‌ വന്‍തുക സരിത തട്ടിയിരുന്നു. ഇതേതുടര്‍ന്നാണ്‌ ഡോക്‌ടര്‍മാരായ ഇവര്‍ സരിതയ്‌ക്കെതിരെ നിയമപരമായി നീങ്ങിയത്‌.

സരിതയെ എത്തിക്കുന്നത്‌ അറിഞ്ഞ്‌ വന്‍ ജനക്കൂട്ടമാണ്‌ കോടതി പരിസരത്ത്‌ തടിച്ചുകൂടിയത്‌. സരിതയ്‌ക്കായി സലില്‍ കുമാര്‍ ഹാജരായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :